ശ്രീനഗർ: പാകിസ്ഥാന്‍റെ ഷെല്ലാക്രമണത്തിൽ പത്ത് വയസുകാരിയടക്കം രണ്ട് പേർക്ക് പരിക്കേറ്റു. രജൗരി ജില്ലയിൽ ചൊവ്വാഴ്‌ചയാണ് ആക്രമണം നടന്നത്. ലാമിബാരി ഗ്രാമത്തിലെ നസീർ ഹുസൈൻ എന്നയാളുടെ വീട്ടിലാണ് തീവ്രാദികൾ മോർട്ടാർ ഷെൽ എറിഞ്ഞത്. റഫാഖ് ഖാൻ(70), സോണിയ ഷബീർ(10) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ രജൗരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാകിസ്ഥാന്‍റെ ഷെല്ലാക്രമണം; രണ്ട് പേർക്ക് പരിക്ക്
രജൗരി ജില്ലയിലെ നിയന്ത്രണ രേഖക്ക് സമീപമുള്ള ഗ്രാമത്തിലാണ് ആക്രമണം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാകിസ്ഥാൻ ഷെല്ലാക്രമണം; രണ്ട് പേർക്ക് പരിക്ക്
പൂഞ്ചിലെ ബാലകോട്ടെ, മെൻഡാർ എന്നിവിടങ്ങളിലും പാകിസ്ഥാൻ ചൊവ്വാഴ്‌ച ഷെല്ലാക്രമണം നടത്തി. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഇരു സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ മണിക്കൂറുകളോളം തുടർന്നു. മെൻഡാർ പ്രദേശത്ത് നിന്ന് ഒരു മോർട്ടാർ ഷെൽ ഇന്ത്യൻ സൈന്യം ഇന്ന് രാവിലെ കണ്ടെത്തി. കതുവ ജില്ലയിലെ ഹിരാനഗർ മേഖലയിലും പാക്കിസ്ഥാൻ സൈന്യം ചൊവ്വാഴ്‌ച ഷെല്ലാക്രമണം നടത്തുകയും അതിർത്തി നിവാസികളിൽ പരിഭ്രാന്തി സൃഷ്‌ടിക്കുകയും ചെയ്‌തതായി ഉദ്യോഗസ്ഥർ അറിയിച്ചു.