പാകിസ്ഥാനില്‍ രണ്ട് ഇന്ത്യന്‍ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെ കാണാതായി - Indian High Commission in Islamabad
പ്രാദേശിക അധികാരികള്‍ക്ക് പരാതി നല്‍കുകയും തുടര്‍ന്ന് പാക് വിദേശകാര്യമന്ത്രാലയം വിഷയം ഏറ്റെടുക്കുകയും ചെയ്‌തിട്ടുണ്ട്.
ന്യൂഡല്‍ഹി: ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥരെ കാണാതായി. കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി ഇവരെ കാണാനില്ലെന്നാണ് പരാതി. നേരത്തെ ഡല്‍ഹിയില്‍ രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെന്നും ചാരവൃത്തി നടത്തിയെന്നുമാരോപിച്ച് രണ്ട് പാക് ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കിയിരുന്നു. ഇങ്ങനെയൊരു സാഹചര്യം നിലനില്‍ക്കെയാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ പാകിസ്ഥാനില്‍ കാണാതാവുന്നത്. പാക് ചാര ഏജന്‍സിയായ ഐഎസ്ഐ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കുന്നതായും ആക്‌ടിങ് ഹൈക്കമ്മീഷണര്‍ ഗൗരവ് അഹ്ലുവാലിയയുടെ വസതിക്ക് സമീപം നിരീക്ഷണം വര്‍ധിപ്പിച്ചതായും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രാദേശിക അധികാരികള്‍ക്ക് പരാതി നല്‍കുകയും തുടര്‍ന്ന് പാക് വിദേശകാര്യമന്ത്രാലയം വിഷയം ഏറ്റെടുക്കുകയും ചെയ്‌തിട്ടുണ്ട്. ഈ സംഭവത്തോടു കൂടി ഇന്ത്യാ പാക് ബന്ധം കൂടുതല്‍ വഷളാകാൻ സാധ്യതയുണ്ട്.