ശ്രീനഗർ: ജമ്മു കശ്‌മീരിലെ പുൽവാമ ജില്ലയിൽ തീവ്രവാദിയടക്കം രണ്ട് പേർ പിടിയിൽ. പുൽവാമ ജില്ലയിലെ ചത്പുര ഗ്രാമത്തിൽ ഞായറാഴ്ച നടത്തിയ തെരച്ചിലിലാണ് ഇവർ പിടിയിലായത്. ഇന്ത്യൻ സൈനിക വക്താവ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
ജമ്മു കശ്‌മീരിൽ തീവ്രവാദിയടക്കം രണ്ട് പേർ പിടിയിൽ - പുൽവാമ
രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സൈന്യം അന്വേഷണം ആരംഭിച്ചത്.
ജമ്മു കശ്‌മീരിൽ തീവ്രവാദിയടക്കം രണ്ട് പേർ പിടിയിൽ
തീവ്രവാദികളുമായി സജീവമായി ഇടപെട്ട ഹന്ദ്വാരയിൽ നിന്നുള്ള ഒരാളുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇന്നലെ വൈകിട്ട് സൈന്യം അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ സമീപത്തുള്ള മദ്രസയിൽ ഒരു തീവ്രവാദിയുടെ സാന്നിധ്യം കണ്ടെത്തിയെന്നും തുടർന്നുള്ള തെരച്ചിലിൽ ഒരു തീവ്രവാദിയെ പിടി കൂടുകയായിരുന്നുവെന്നും സൈന്യം അറിയിച്ചു. ഇയാളുടെ പേര് പുറത്തു വിട്ടിട്ടില്ല.