ഹൈദരാബാദ്: സംസ്ഥാനത്ത് കൊവിഡ് 19 ബാധയെത്തുടർന്ന് നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ട് പേരുടെ സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് തെലങ്കാന ആരോഗ്യമന്ത്രി ഇ രാജേന്ദർ അറിയിച്ചു . സാമ്പിളുകൾ കൂടുതൽ പരിശോധനകൾക്കായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു.
കൊവിഡ് 19; തെലങ്കാനയിൽ രണ്ട് പേരുടെ പരിശോധന ഫലം നെഗറ്റീവ് - National Institute of Virology
സാമ്പിളുകൾ കൂടുതൽ പരിശോധനകൾക്കായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെക്ക് അയച്ചതായി തെലങ്കാന ആരോഗ്യമന്ത്രി ഇ രാജേന്ദർ അറിയിച്ചു

തെലങ്കാനയിൽ നിരീക്ഷണത്തിലുള്ളവരുടെ ഫലം നെഗറ്റീവ്
സൈബരാബാദിലെ ഐടി കമ്പനിയിലാണ് നിരീക്ഷത്തിലുള്ള ഒരാൾ ജോലി ചെയ്യുന്നത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെത്തുടർന്ന് ശുചീകരണ പ്രക്രിയകൾക്ക് വേണ്ടി കമ്പനി അടച്ചിട്ടിരുന്നു . കഴിഞ്ഞ തിങ്കളാഴ്ചയാണ് തെലങ്കാനയിൽ കൊവിഡ് 19 റിപ്പോർട്ട് ചെയ്തത്. അടുത്തിടെ ദുബൈയിൽ നിന്നും മടങ്ങിയെത്തിയ ആൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.