ഹൈദരാബാദ്: ഹൈദരാബാദില്‍ യുവാക്കളെ മർദിച്ച് പരിക്കേല്‍പ്പിച്ച രണ്ട് പൊലീസുകാര്‍ക്ക് സസ്പെൻഷൻ. മിർ ചൗക്ക് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളിനെയും ഗോൽകൊണ്ട പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡിനെയുമാണ് ഹൈദരാബാദ് പൊലീസ് കമ്മിഷണർ അഞ്ജനി കുമാർ സസ്‌പെൻഡ് ചെയ്‌തത്. മിര്‍ ചൗക്കില്‍ നോമ്പ് തുറക്കാനായി പഴവര്‍ഗങ്ങൾ വാങ്ങാൻ പോയ യുവാവിന്‍റെ തല പൊലീസുകാരൻ വടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു. ഷെയ്ഖ്പേട്ടിലും നോമ്പ് അനുഷ്‌ഠിച്ചിരുന്ന യുവാവിനെ പൊലീസ് മര്‍ദിക്കുകയായിരുന്നു.
ഹൈദരാബാദില്‍ യുവാക്കളെ മർദിച്ച് പരിക്കേല്‍പ്പിച്ച പൊലീസുകാര്‍ക്ക് സസ്പെൻഷൻ - ഹൈദരാബാദ്
മിർ ചൗക്ക് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളിനെയും ഗോൽകൊണ്ട പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡിനെയുമാണ് സസ്‌പെൻഡ് ചെയ്തത്.
ഹൈദരാബാദില്‍ യുവാക്കളെ മർദിച്ച് പരിക്കേല്‍പ്പിച്ച പൊലീസുകാര്‍ക്ക് സസ്പെൻഷൻ
യുവാക്കളെ മര്‍ദിച്ച് പരിക്കേല്‍പിച്ച പൊലീസുകാരെ സസ്പെൻഡ് ചെയ്‌തതായി പൊലീസ് കമ്മിഷണർ അഞ്ജനി കുമാർ ട്വീറ്റ് ചെയ്‌തു. ലോക്ക് ഡൗണില്‍ അവശ്യവസ്‌തുക്കൾ വാങ്ങാനായി വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവരെ ആക്രമിക്കുന്നതായും അപമര്യാദയായി പെരുമാറുന്നതായും നിരവധി ആരോപണങ്ങൾ ഹൈദരാബാദ് പൊലീസിനെതിരെ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തത്.