ബെംഗളൂരു:മാൽപ്പെ ഹാർബറിലെ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങി രണ്ട് ഭീമൻ തിരണ്ടികൾ. 750ഉം 250ഉം കിലോഗ്രാം ഭാരം വരുന്നതാണ് തിരണ്ടികൾ. മാൽപ്പെ സുഭാഷ് സാലിയാന്‍റെ നാഗസിദ്ദി എന്ന ബോട്ടിന്‍റെ വലയിൽ കുടുങ്ങിയ രണ്ട് ഭീമൻ മത്സ്യങ്ങളെയും കരയിലെത്തിക്കാൻ ക്രെയിനിന്‍റെ സഹായം വേണ്ടി വന്നു.
കര്‍ണാടകയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ച ഭീമൻ തിരണ്ടി വൈറലാവുന്നു - കർണാടക ഉടുപ്പി മാൽപ്പെ
ഇത്ര വലുപ്പമുള്ള മത്സ്യം വളരെ അപൂർവമായി കാണപ്പെടുന്നതിനാൽ ഇതിനെ കാണാൻ ധാരാളം ആളുകളും ഹാർബറിലേക്കെത്തി.
മാൽപ്പെ മത്സ്യതൊഴിലാളികളുടെ വലയിൽ കുടുങ്ങി ഭീമൻ തിരണ്ടികൾ
ഇവ വളരെ രുചിയേറിയതാണെന്നും വിദേശത്തേക്ക് കയറ്റുമതി ചെയ്യുമെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഇത്ര വലുപ്പമുള്ള മത്സ്യം വളരെ അപൂർവമായി കാണപ്പെടുന്നതിനാൽ ഇതിനെ കാണാൻ ധാരാളം ആളുകളും ഹാർബറിലേക്കെത്തി. കൂറ്റൻ മത്സ്യത്തിന്‍റെ വീഡിയോ ദൃശ്യവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.