ചന്ദൗലി: നോർത്ത് ഈസ്റ്റ് എക്സ്പ്രസ് ട്രെയിനിൽ 1.2 കോടി രൂപയുടെ സ്വർണ്ണക്കട്ടികൾ കടത്താൻ ശ്രമിച്ച് രണ്ട് യാത്രക്കാരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) അറസ്റ്റ് ചെയ്തു.
1.2 കോടി രൂപയുടെ സ്വർണ്ണക്കട്ടികളുമായി രണ്ട് പേർ അറസ്റ്റിൽ
പശ്ചിമ ബംഗാളിലെ ഹുഗ്ലിയി സ്വദേശികളായ അബ്ദുൾ സലാം, കാൺപൂരിൽ നിന്നുള്ള അസീസുൽ റഹ്മാൻ എന്നിവരാണ് അറസ്റ്റിലായത്.
Pt. Deen Dayal Upadhyaya Junction Uttar Pradesh North East Express trai gold smugglers arrested Chandauli Directorate of Revenue Intelligence
കാമാഖ്യയിൽ നിന്നും കാൺപൂരിലേക്ക് കടത്താൻ ശ്രമിച്ച മൂന്ന് കിലോ സ്വർണ്ണക്കട്ടികൾ നോർത്ത് ഈസ്റ്റ് എക്സ്പ്രസ് ട്രെയിനിന്റെ എസി കോച്ചി നിന്നും കണ്ടെത്തുകയായിരുന്നു. പശ്ചിമ ബംഗാളിലെ ഹുഗ്ലിയി സ്വദേശികളായ അബ്ദുൾ സലാം, കാൺപൂരിൽ നിന്നുള്ള അസീസുൽ റഹ്മാൻ എന്നിവരാണ് അറസ്റ്റിലായത്.
ചോദ്യം ചെയ്യലിൽ സ്വർണം മ്യാൻമറിൽ നിന്ന് നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുവരുന്നുവെന്ന് പ്രതികകൾ പറഞ്ഞതായി അധികൃതർ അറിയിച്ചു. കസ്റ്റംസ് നിയമപ്രകാരം പ്രതികൾക്കെതിരെ കേസെടുത്തു.
Last Updated : Feb 3, 2020, 7:35 AM IST