പൂനെയില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കുന്നു; രണ്ട് പേര്‍ അറസ്റ്റില്‍ - maharashtra latest news
അറസ്റ്റിലായവരില്‍ നിന്നും ലക്ഷങ്ങള്‍ വിലവരുന്ന കൊക്കേനും എല്‍.എസ്.ഡി സ്റ്റാമ്പുകളും മറ്റ് മയക്ക് മരുന്നുകളും പിടിച്ചെടുത്തു.

പൂന്നൈയില്‍ മയക്ക് മരുന്നുമായി രണ്ട് പേര്‍ പിടിയില്‍
മുംബൈ: പൂനെയില്‍ മയക്ക് മരുന്ന് ഉപയോഗം വര്‍ധിക്കുന്നതായി പരാതി. രണ്ട് ദിവസങ്ങളിലായി ലക്ഷങ്ങള്‍ വിലവരുന്ന മയക്ക് മരുന്നുമായി രണ്ട് പേര്‍ പിടിയിലായി. നയന്‍താര ഗുപ്‌ത, നൈജീരിയന്‍ സ്വദേശി ഡേവിഡ് ഫ്രാന്‍സിസ് എന്നിവരാണ് പൂനെ കസ്റ്റംസ്, ആന്‍റി-നര്‍ക്കോര്‍ട്ടിക്‌സ് സെല്ലിന്‍റെ പിടിയിലായത്. ഇരുവരുടേയും കയ്യില്‍ നിന്നും ലക്ഷങ്ങള്‍ വിലവരുന്ന കൊക്കേനും എല്‍.എസ്.ഡി സ്റ്റാമ്പുകളും മറ്റ് മയക്ക് മരുന്നുകളും പിടിച്ചെടുത്തു.