ലക്‌നൗ: ബിജെപി നേതാവ് സഞ്ജയ് ഖോഖറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. പ്രഭാത സവാരിക്കിറങ്ങിയ സഞ്ജയ് ഖോഖർ ബാഘ്‌പട്ടിൽ വെച്ചാണ് അഞ്ജാതരുടെ വെടിയേറ്റ് മരിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
ബിജെപി നേതാവിന്‍റെ കൊലപാതകം; യുപിയിൽ രണ്ട് പേർ അറസ്റ്റിൽ - യുപി വാർത്ത
പ്രഭാത സവാരിക്കിറങ്ങിയ സഞ്ജയ് ഖോഖർ ബാഘ്‌പട്ടിൽ വെച്ചാണ് അഞ്ജാതരുടെ വെടിയേറ്റ് മരിച്ചത്
ബിജെപി നേതാവിന്‍റെ കൊലപാതകം; യുപിയിൽ രണ്ട് പേർ അറസ്റ്റിൽ
വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും കേസിലെ മറ്റ് പ്രതികൾക്കായി തിരച്ചില്‍ ഊർജിതമാക്കിയെന്നും പൊലീസ് അറിയിച്ചു. ചപ്രൗലി മേഖലയിലാണ് സംഭവം നടന്നത്. പ്രാദേശിക തലത്തിൽ പൊലീസ് ഫലപ്രദമായി പ്രവർത്തിച്ചിരുന്നെങ്കിൽ ഈ സംഭവം ഉണ്ടാകുമായിരുന്നില്ല. സംഭവത്തിൽ ചാപ്രൗലി ഇൻസ്പെക്ടറെ സസ്‌പെൻഡ് ചെയ്തു. സഞ്ജയ് ഖോഖറിന്‍റെ തലയിലും നെഞ്ചിലുമാണ് വെടിയേറ്റതെന്ന് പൊലീസ് സൂപ്രണ്ട് അജയ് കുമാർ പറഞ്ഞു.