കൊൽക്കത്ത:പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനയിൽ ബിജെപി നേതാവ് മനീഷ് ശുക്ലയെ കൊലപ്പെടുത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തി. ബരാക്പൂർ സബ് ഡിവിഷനിലെ ടിറ്റഗഡ് പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ച് ബൈക്കിലെത്തിയ രണ്ട് പേരാണ് മനീഷ് ശുക്ലയെ വെടിവെച്ച് കൊലപ്പെടുത്തിയത്. 19 തവണയാണ് പ്രതികൾ മനീഷ് ശുക്ലക്ക് നേരെ വെടിയുതിർത്തത്. നിരവധി കൊലപാതക കേസുകളിൽ പ്രതിയായ മനീഷ് ശുക്ല ലൈസൻസുള്ള തോക്ക് കൈവശം വച്ചിരുന്നു. സിപിഎം നേതാവായി രാഷ്ട്രീയത്തിൽ ചേർന്ന മനീഷ് ശുക്ല പിന്നീട് ബിജെപിയിൽ ചേരുകയായിരുന്നു.
ബിജെപി നേതാവ് മനീഷ് ശുക്ലയുടെ കൊലപാതകം; രണ്ട് പേർ പിടിയിൽ - പശ്ചിമ ബംഗാൾ
നിരവധി കൊലപാതക കേസുകളിൽ പ്രതിയായ മനീഷ് ശുക്ല ലൈസൻസുള്ള തോക്ക് കൈവശം വച്ചിരുന്നു. സിപിഎം നേതാവായി രാഷ്ട്രീയത്തിൽ ചേർന്ന മനീഷ് ശുക്ല പിന്നീട് ബിജെപിയിൽ ചേരുകയായിരുന്നു.
മനീഷ് ശുക്ളയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെയാണ് പശ്ചിമ ബംഗാൾ ക്രൈം ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെന്‍റ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി പ്രതികളുടെ വീട്ടിൽ നിന്നാണ് സംഘം ഇവരെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും സിഐഡി ഉദ്യോഗസ്ഥർ പറഞ്ഞു. കൊലപാതകത്തിൽ പ്രതിഷേധിച്ച് ബരാക്പൂരിൽ പാർട്ടി 12 മണിക്കൂർ ബന്ദ് നടപ്പാക്കുകയും മൃതദേഹം രാജ്ഭവനിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തത് വലിയ രാഷ്ട്രീയ സംഘർഷത്തിന് കാരണമായി.