മഹാരാഷ്‌ട്രയില്‍ ഗോഡൗണ്‍ കുത്തിത്തുറന്ന് കവര്‍ച്ച; രണ്ട് പേര്‍ അറസ്റ്റില്‍ - ഗോഡൗണ്‍ കുത്തിത്തുറന്ന് കവര്‍ച്ച
40 ലക്ഷത്തിലധികം രൂപയുടെ കവര്‍ച്ചയാണ് പ്രതികള്‍ നടത്തിയത്
മുംബൈ: മഹാരാഷ്‌ട്രയില്‍ ഗോഡൗണ്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. പ്രതികളായ യാഷ് ഡോഗ്രെയും യോഗേഷ് പാട്ടേലുമാണ് പൊലീസിന്‍റെ പിടിയിലായത്. ഏപ്രില്‍ 21ന് താനെ ജില്ലയില്‍ വാഡ്‌പെയിലെ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ സൂക്ഷിച്ച ഗോഡൗണിലാണ് ഇവര്‍ കവര്‍ച്ച നടത്തിയത്. 40,50,935 രൂപയുടെ സാധനങ്ങളാണ് കവര്‍ച്ച നടത്തിയത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. പ്രതികളിലൊരാളുടെ വീട്ടില്‍ നിന്നും കവര്‍ച്ചാ സാധനങ്ങള്‍ മിക്കതും പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞു.