ആന്ധ്രയിലെ വിജയവാഡയിൽ ഇരു സംഘങ്ങൾ ഏറ്റുമുട്ടി - പൊലീസ്
ഇരു ടീമുകളും മദ്യപിച്ച് സംഘർഷത്തിൽ ഏർപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
![ആന്ധ്രയിലെ വിജയവാഡയിൽ ഇരു സംഘങ്ങൾ ഏറ്റുമുട്ടി Two groups of people clash in Andhra's Vijayawada Vijayawada andra Amaravati two groups attacked വിജയവാഡ Vijaywada ആന്ധ്ര ആന്ധ്രയിലെ വിജയവാഡയിൽ ഇരു സംഘങ്ങൾ ഏറ്റുമുട്ടി പൊലീസ് ആന്ധ്ര](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7423579-704-7423579-1590939871329.jpg)
ആന്ധ്രയിലെ വിജയവാഡയിൽ ഇരു സംഘങ്ങൾ ഏറ്റുമുട്ടി
അമരാവതി: ആന്ധ്രയിലെ വിജയവാഡയിൽ ആയുധധാരികളായ രണ്ട് സംഘങ്ങൾ ഏറ്റുമുട്ടി. ഈഗോ ക്ലാഷിനെ തുടർന്നാണ് നഗരത്തിലെ രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അതേ സമയം കൊലപാതക ശ്രമത്തിന് ഇരുസംഘത്തിലുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു. ഇതുവരെ ആരെയും പൊലീസ് അറസ്റ്റ് ചെയ്‌തിട്ടില്ല. സംഘർഷത്തിന്‍റെ കാരണം പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേ സമയം ഇരു ടീമുകളും മദ്യപിച്ച് സംഘർഷത്തിൽ ഏർപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.