ഹൈദരാബാദ്: സന്നദ്ധ സംഘടനകൾ നട്ടുപിടിപ്പിച്ച മരത്തൈകൾ തിന്നുനശിപ്പിച്ച രണ്ട് ആടുകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കരീംനഗർ ജില്ലയിലെ ഹുസുരാബാദിലാണ് സംഭവം. ചൊവ്വാഴ്ച കുറ്റവാളികളെ പിടികൂടി പൊലീസ് സ്റ്റേഷനിലെത്തിച്ചത് സന്നദ്ധ പ്രവർത്തകരാണ്. 1000 രൂപ മുനിസിപ്പൽ അധികൃതർക്ക് പിഴയടച്ചതിനാൽ ആടുകളെ ഉടമസ്ഥന് വിട്ടുനൽകി. 'സേവ് ദി ട്രീസ്' സംഘടന സർക്കാർ ആശുപത്രി പരിസരത്ത് നട്ട 150ഓളം തൈകളാണ് ആടുകൾ തിന്നുതീർത്തത്.
'ആടേ യു ആര്‍ അണ്ടര്‍ കസ്റ്റഡി'; നട്ടുപിടിപ്പിച്ച മരത്തൈകള്‍ തിന്നുനശിപ്പിച്ച രണ്ട് ആടുകള്‍ പിടിയില്‍ - മരത്തൈകൾ തിന്നുനശിപ്പിച്ച ആടുകളെ പൊലീസ് കസ്റ്റഡിയിലെടുത്തു
ഹൈദരാബാദിലാണ് സംഭവം... മൃഗങ്ങളെ അറസ്റ്റ് ചെയ്യാന്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ വകുപ്പില്ലാത്തത് കൊണ്ട് ആടുകള്‍ രക്ഷപ്പെട്ടു. ഉടമസ്ഥന്‍ ആയിരം രൂപ പിഴയടച്ചാണ് ആടുകളെ പൊലീസ് സ്റ്റേഷനില്‍ നിന്നും ഇറക്കിയത്

മൃഗങ്ങളെ അറസ്റ്റുചെയ്യാനോ ശിക്ഷിക്കാനോ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ വകുപ്പില്ലെന്നും ഇത് അറസ്റ്റല്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പൊതു സ്ഥലങ്ങളിലേക്ക് ആടുകളെ മേയാൻ വിടരുതെന്ന് ഉടമസ്ഥർക്ക് മുന്നറിയിപ്പ് നൽകിയെന്നും പൊലീസ് അറിയിച്ചു. ഇത്തരത്തിൽ പൊതുസ്ഥലത്തെ ചെടികൾ തിന്ന ആടിനെ കസ്റ്റഡിയിലെടുക്കുന്നത് ഇതാദ്യമല്ല.
കഴിഞ്ഞ ആഴ്ച ഇതേ സ്ഥലത്ത് 'ഹരിത ഹറാമിന്' കീഴിൽ നട്ട തൈകൾ തിന്ന ഒരു ആടിനെ മുനിസിപ്പൽ അധികൃതർ പിടിച്ചിരുന്നു. അതിന്‍റെ ഉടമയ്‌ക്കെതിരെ 2,000 രൂപ പിഴ ചുമത്തി. സംഗറെഡ്ഡി ജില്ലയിൽ നടന്ന മറ്റൊരു സംഭവത്തിൽ മുത്തംഗി ഗ്രാമത്തിൽ ആടുകളുടെ ഉടമക്ക് അധികൃതർ 3,000 രൂപ പിഴ ചുമത്തി.