പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ബന്ധു ബലാത്സംഗം ചെയ്‌തു - ചിത്രക്കൂട്ട്
ഉത്തർപ്രദേശിലെ ചിത്രക്കൂട്ട് ജില്ലയിലാണ് സംഭവം

ലക്നൗ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ ബലാത്സംഗം ചെയ്യപ്പെട്ടു. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന് ഏഴും, എട്ടും പ്രായമായ പെൺകുട്ടികളെ ബന്ധുവായ ബൽവീർ ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് രാജ്‌പൂർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഗുലാബ് ചന്ദ്ര ത്രിപാഠി പറഞ്ഞു. ചിത്രക്കൂട്ട് ജില്ലയിലാണ് അക്രമം. പെൺകുട്ടികൾ ഒച്ച വെച്ചതിനെ തുടർന്ന് ആളുകൾ ഓടിക്കൂടിയെന്നും എന്നാൽ പ്രതി രക്ഷപ്പെട്ടെന്നും പൊലീസ് അറിയിച്ചു. പ്രതിക്കെതിരെ കേസെടുത്തെന്നും പെൺകുട്ടികളെ വൈദ്യ പരിശോധനക്ക് വിധേയമാക്കുമെന്നും ഗുലാബ് ചന്ദ്ര ത്രിപാഠി പറഞ്ഞു.