കശ്മീരില്‍ പാക് പെൺകുട്ടികൾ അശ്രദ്ധമായി ഇന്ത്യൻ അതിർത്തി കടന്നു - പെൺകുട്ടികൾ അശ്രദ്ധമായി ഇന്ത്യൻ അതിർത്തി കടന്നു
അബ്ബാസ്‌പൂർ സ്വദേശികളായ ലൈബ സബൈർ, സന സബൈർ എന്നിവരാണ് വ്യാഴാഴ്‌ച രാവിലെ പൂഞ്ചിലെ നിയന്ത്രണരേഖ കടന്നത്

പാകിസ്ഥാൻ അധിനിവേശ കശ്‌മീരിലെ പെൺകുട്ടികൾ അശ്രദ്ധമായി ഇന്ത്യൻ അതിർത്തി കടന്നു
ശ്രീനഗർ:പാകിസ്ഥാൻ അധിനിവേശ കശ്‌മീരിലെ രണ്ട് പെൺകുട്ടികൾ ഇന്ത്യൻ ഭാഗത്തേക്ക് കടന്നു. അബ്ബാസ്‌പൂർ സ്വദേശിനികളായ ലൈബ സബൈർ(17), സന സബൈർ(13) എന്നിവരാണ് അശ്രദ്ധമായി വ്യാഴാഴ്‌ച രാവിലെ പൂഞ്ചിലെ നിയന്ത്രണരേഖ കടന്നത്. അതിർത്തിയിൽ വിന്യസിച്ചിരുന്ന സൈനികർ പെൺകുട്ടികളെ സുരക്ഷിതരാക്കി മടക്കി അയയ്ക്കാനുള്ള ശ്രമം നടത്തുകയാണ്.