ഉത്തർപ്രദേശിൽ രണ്ട് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി - കരിമ്പ് പാടത്ത്
20-22ന് ഇടയിൽ പ്രായമുള്ള പെൺകുട്ടികളുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.

ഉത്തർപ്രദേശിൽ രണ്ട് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി
ലഖ്‌നൗ: ഉത്തർ പ്രദേശിലെ ഷാംലിയിലെ കരിമ്പ് പാടത്ത് രണ്ട് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. 20-22 ഇടയിൽ പ്രായമുള്ള പെൺകുട്ടികളുടെ മൃതദേഹമാണ് കണ്ടെത്തിയതെന്നും പെൺകുട്ടികളെ സംബന്ധിച്ച വിവരങ്ങൾ കണ്ടെത്തുന്നതിനായി നാല് ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കേസിൽ അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.