പട്ന: ബിഹാറില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 23 ആയി. രാജേന്ദ്ര മെമ്മോറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രദീപ് ദാസാണ് ഇക്കാര്യം അറിയിച്ചത്. രണ്ടുപേരുടെയും രക്തസാമ്പിള്‍ പിരശോധന ഫലം പോസിറ്റീവാണ്. ബെഗുസാരൈ, നളന്ദ ജില്ലകളിലാണ് കേസുകള്‍ സ്ഥിരീകരിച്ചത്. അബുദബിയില്‍ നിന്നും എത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ബിഹാറില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - കൊവിഡ് മരണം
ഇതോടെ സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 23 ആയി. രാജേന്ദ്ര മെമ്മോറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രദീപ് ദാസാണ് ഇക്കാര്യം അറിയിച്ചത്
ബിഹാറില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ്-19
സംസ്ഥാനത്ത് 1324 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്. 23 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരാള്‍ രോഗ വിമുക്തനായി. മുന്‍ഗര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയതത്. എട്ട് കേസുകളാണ് ഇതുവരെ മുന്‍ഗര്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. പാട്‌നയിലും സ്വാനിലും അഞ്ച് കേസുകള്‍ വീതം രജിസ്റ്റര്‍ ചെയ്തതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.