ഒഡിഷയില്‍ ട്രെയിനിന്‍റെ രണ്ട് എഞ്ചിനുകള്‍ പാളം തെറ്റി - പുരി
റെയിൽവേ വകുപ്പിന്‍റെ സാങ്കേതിക സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
![ഒഡിഷയില്‍ ട്രെയിനിന്‍റെ രണ്ട് എഞ്ചിനുകള്‍ പാളം തെറ്റി Two engines of train derail in Puri Puri from Khurda Road Junction Railways department Odisha: Two engines of train derail in Puri odisha ഒഡീഷ റെയിൽവേ വകുപ്പ് പുരി ട്രെയിൻ പാളം തെറ്റി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9241203-671-9241203-1603172406841.jpg)
പുരിയിൽ ട്രെയിനിന്‍റെ രണ്ട് എഞ്ചിനുകളും പാളം തെറ്റി
ഭുവനേശ്വർ:ഒഡിഷയിലെപുരി ജില്ലയിലെ ചന്ദൻപൂരിനും തുളസിചൗര പ്രദേശത്തിനും ഇടയിൽ ട്രെയിന്‍ പാളം തെറ്റി. ട്രെയിനിന്‍റെ രണ്ട് എഞ്ചിനുകളാണ് പാളം തെറ്റിയത്. ഖുർദ റോഡ് ജംഗ്ഷനിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. മുന്നിലെ എഞ്ചിന്‍റെ മൂന്ന് വീലുകളും പുറകിലെ എഞ്ചിന്‍റെ ഒരു വീലുമാണ് പാളം തെറ്റിയത്. ട്രെയിനില്‍ യാത്രക്കാര്‍ ഇല്ലായിരുന്നു. റെയിൽവേ വകുപ്പിന്‍റെ സാങ്കേതിക സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.