കേരളം

kerala

ETV Bharat / bharat

ഒഡിഷയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു - ഒഡിഷയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

വീർ സുരേന്ദ്ര സായ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ബർളയിലെ എൻജിനീയറിങ് വിദ്യാര്‍ഥികളാണ് മരിച്ചത്

engineering students drown  Odisha waterfall  ഒഡിഷയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു  വീർ സുരേന്ദ്ര സായ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ബർളയിലെ എൻജിനീയറിങ് വിദ്യാര്‍ഥികളാണ് മരിച്ചത്.
ഒഡിഷയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

By

Published : Jan 19, 2020, 5:21 PM IST

ഭുവനേശ്വര്‍: ഒഡീഷയിലെ സംബാൽപൂർ ജില്ലയിലെ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ഹിരാക്കുഡ് സ്വദേശി അഭിജിത് സമൽ, മധ്യപ്രദേശ് സ്വദേശി സോമിയോ രഞ്ജൻ ബെഹൂരിയ എന്നിവരാണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. വീർ സുരേന്ദ്ര സായ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി (വി.എസ്.എസ്.യു.ടി) ബർളയിലെ 45 വിദ്യാർഥികളുമായി വെള്ളച്ചാട്ടം സന്ദര്‍ശിക്കാനെത്തിയതായിരുന്നു സംഘം. ഇവിടെ കുളിക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ വീഴുകയായിരുന്നു. ശനിയാഴ്ച പ്രവൃത്തിദിനമായിരുന്നുവെന്നും അധികൃതരെ അറിയിക്കാതെ വിദ്യാർത്ഥികൾ വിനോദയാത്രയ്ക്ക് പോയതാണെന്നും വി.എസ്.എസ്.യു.ടിയുടെ പബ്ലിക് റിലേഷൻസ് ഓഫീസര്‍ പ്രൊഫ. പി.സി സ്വെയ്ൻ പറഞ്ഞു.

ABOUT THE AUTHOR

...view details