ബെംഗളൂരു: മംഗലാപുരം തീരത്ത് നിന്ന് അറബിക്കടലിൽ മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. 22 മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. 22 പേരില്‍ 16 പേരെ രക്ഷപ്പെടുത്തിയതായും നാല് പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും പൊലീസ് പറഞ്ഞു. കാണാതായവർക്കായി പ്രാദേശിക മത്സ്യത്തൊഴിലാളികളും തീരസംരക്ഷണ സേനയും തെരച്ചിൽ തുടരുകയാണ്.
മത്സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു; നാല് പേരെ കാണാതായി - മത്സ്യബന്ധന ബോട്ട് മറിഞ്ഞു
22 മത്സ്യത്തൊഴിലാളികളിൽ 16 പേരെ രക്ഷപ്പെടുത്തിയതായും നാല് പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും പൊലീസ് പറഞ്ഞു
മത്സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു, നാല് പേരെ കാണാതായി
ഡിസംബർ മൂന്ന്, നാല് തീയതികളിൽ കടലിൽ പോകരുതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തിന്‍റെ തെക്കൻ തീരപ്രദേശങ്ങളിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.