കേരളം

kerala

ETV Bharat / bharat

കർണാടകയിൽ 239 പേർക്ക് കൂടി കൊവിഡ്‌; രണ്ട് മരണം - Karnataka covid

3,257 പേർ നിലവിൽ ചികിത്സയിൽ.

കർണാടക കൊവിഡ്‌ Karnataka coronavirus Karnataka covid Covid death
കർണാടക

By

Published : Jun 7, 2020, 7:43 PM IST

ബെംഗളൂരു: കർണാടകയിൽ രണ്ട് കൊവിഡ്‌ മരണങ്ങളും 239 കേസുകളും റിപ്പോർട്ട് ചെയ്തു. ഇതോടെ 5,452 കൊവിഡ്‌ കേസുകളും 61 മരണങ്ങളും സംസ്ഥാനത്ത് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 3,257 പേർ നിലവിൽ ചികിത്സയിലാണ്. 2,132 പേർക്ക് രോഗം ഭേദമായി.

ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 183 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തിയവരാണ്. ഇതിൽ 39 പേർ കലബുർഗി-യാദഗിരിയിൽ നിന്നുള്ളവരാണ്. ബെലഗാവി-38, ബെംഗളൂരു അർബൻ-23, ദക്ഷിണ കന്നഡ, ദേവനഗിരി- 17 വീതം, ഉഡുപ്പി-13, ശിവമോഗ-12, വിജയപുര-ഒമ്പത്, ബിദർ-ഏഴ്, ബെല്ലാരി-ആറ്, ബെംഗളൂരു റൂറൽ, ഹാസൻ- അഞ്ച് വീതം, ധർവാഡ്- മൂന്ന്, ഉത്തര കന്നഡ, ഗദഗ്- രണ്ട് വീതം, മാണ്ഡ്യ, റായ്ച്ചൂർ- ഒന്ന് വീതം എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ രോഗബാധ.

ABOUT THE AUTHOR

...view details