തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ട്; രണ്ട് മരണം - Jallikattu news from tamil nadu
മധുരയിലെ അലങ്കനല്ലൂരിൽ നടന്ന ജെല്ലിക്കെട്ട് ഉത്സവത്തില്‍ 28 പേർക്ക് പരിക്കേറ്റു
തമിഴ്‌നാട്ടിൽ ജല്ലിക്കെട്ട്; രണ്ട് മരണം
ചെന്നൈ: തമിഴ്‌നാട്ടിലെ പൊങ്കലിനോടനുബന്ധിച്ച് നടക്കുന്ന ജെല്ലിക്കെട്ട് ഉത്സവം ബുധനാഴ്‌ച ആരംഭിച്ചു. ഇതേ തുടര്‍ന്ന് മധുരയിലെ അലങ്കനല്ലൂരിൽ നടന്ന ജെല്ലിക്കെട്ടിൽ കാളയുടെ കുത്തേറ്റ് ഉടമ മരിച്ചു. സംഭവത്തിൽ 28 പേർക്ക് പരിക്കേറ്റു. 700 കാളകളും 800 ഓളം കാള ഉടമകളുമാണ് മത്സരത്തിൽ പങ്കെടുത്തത്. ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട് ഇതുവരെ രണ്ട് മരണം റിപ്പോർട്ട് ചെയ്‌തു.