ശ്രീനഗർ: ജമ്മു കശ്‌മീരിലെ റാംബാൻ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് പേർ കൊല്ലപ്പെട്ടു. ജമ്മു-ശ്രീനഗർ ദേശീയപാതയിലാണ് അപകടമുണ്ടായത്. രാജ് കുമാർ (25), ഖാലിദ് ഹുസൈൻ (19) എന്നിവരാണ് കൊല്ലപ്പെട്ടത്. രക്ഷാപ്രവർത്തനത്തിനിടയിലാണ് രാജ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ജമ്മു കശ്‌മീരിൽ മണ്ണിടിച്ചിൽ; രണ്ട് പേർ കൊല്ലപ്പെട്ടു - landslide
റാംബാനിലെ ജമ്മു-ശ്രീനഗർ ദേശീയപാതയിലാണ് അപകടമുണ്ടായത്
ജമ്മുകശ്മീരിൽ മണ്ണിടിച്ചിൽ; ഒരാൾ മരിച്ചു
എട്ട് പേരെ ഇതുവരെ രക്ഷപ്പെടുത്തി. മണ്ണിടിച്ചിലിൽ വാഹനങ്ങൾ തകർന്നിട്ടുള്ളതിനാൽ അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോയെന്ന പരിശോധന നടന്ന് വരികയാണ്. ഒമ്പത് വാഹനങ്ങൾ പൂർണമായും തകർന്നു. മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടിരുന്നു. പിന്നീട് ഭാഗികമായി പുനസ്ഥാപിച്ചു.
Last Updated : May 17, 2020, 10:02 AM IST