മുംബൈ:മഹാരാഷ്ട്രയിലെ പൂനെയിൽ ബുധനാഴ്ച ഉണ്ടായ നിസർഗ ചുഴലിക്കാറ്റിൽ രണ്ട് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഹവേലി തഹ്‌സിൽ സ്വദേശി പ്രകാശ് മോക്കർ (52), ഖേദ് തഹസിൽ സ്വദേശി നാവ്‌ലെ (65) എന്നിവരാണ് മരിച്ചത്. ജില്ലയിലെ മൂന്ന് വളർത്ത് മൃഗങ്ങളും ചത്തു.
പൂനെയിൽ നിസർഗ ചുഴലിക്കാറ്റിൽ രണ്ട് പേർ മരിച്ചു - നിസർഗ ചുഴലിക്കാറ്റ്
രണ്ട് പേർക്ക് പരിക്കേറ്റു. ഹവേലി തഹ്‌സിൽ സ്വദേശി പ്രകാശ് മോക്കർ (52), ഖേദ് തഹസിൽ സ്വദേശി നാവ്‌ലെ (65) എന്നിവരാണ് മരിച്ചത്.

മഹാരാഷ്ട്രയിലെ പൂനെയിൽ ബുധനാഴ്ച ഉണ്ടായ നിസർഗ ചുഴലിക്കാറ്റിൽ രണ്ട് പേർ മരിച്ചു
ചുഴലിക്കാറ്റിനെ തുടർന്ന് ജില്ലയിലെ 100ഓളം വീടുകൾക്ക് നാശനഷ്ടമുണ്ടായതായി പൂനെ റസിഡന്‍റ് ഡെപ്യൂട്ടി ജില്ലാ കലക്ടർ ജയശ്രീ കതാരെ പറഞ്ഞു. ടിൻ ഷീറ്റ് തകർന്ന് വീണാണ് പ്രകാശ് മോക്കർ മരിച്ചത്. അതേസമയം വീട് തകർന്ന് വീണ് നവലെയും മരിച്ചു. ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി), സായുധ സേന, സംസ്ഥാന പൊലീസിന്‍റെയും സഹായത്തോടെ ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) സംസ്ഥാനത്തുടനീളം നിരവധി കുടിയൊഴിപ്പിക്കൽ പ്രവർത്തനം നടത്തുന്നുണ്ട്.