മുംബൈ സായിബാബ ക്ഷേത്രത്തില്‍ തീപിടിത്തം; രണ്ട് പേർ മരിച്ചു - Two dead
ഒരാൾക്ക് പരിക്കേറ്റു. ഷോർട്ട് സർക്യൂട്ട് ആകാം തീപിടിക്കാനുള്ള കാരണമെന്ന് അഗ്നിശമന സേന വകുപ്പ് പറഞ്ഞു.
മുംബൈയിലെ സായിബാബ ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു
മുംബൈ:മുംബൈയിലെ സായിബാബ ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ചാർകോപ്പ് പ്രദേശത്തെ സായിബാബ ക്ഷേത്രത്തിൽ ഞായറാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. സുഭാഷ് ഖോഡെ (25), യുവരാജ് പവാർ(25) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ 26കാരനായ മന്നു രാധേശ്യം ഗുപ്തയുടെ നില ഗുരുതരമാണ്. ഷോർട്ട് സർക്യൂട്ട് ആകാം തീപിടിക്കാനുള്ള കാരണമെന്ന് അഗ്നിശമന സേന വകുപ്പ് പറഞ്ഞു.