ലഖ്‌നൗ: ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിൽ ദേശീയപാതയിൽ വച്ച് കാറിന്‍റെ ടയർ പൊട്ടി സമീപത്തെ കുഴിയിലേക്ക് വീണ് രണ്ട് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. ബിഹാർ സ്വദേശികളായ മീര ദേവി (53), ജയപ്രകാശ് (40) എന്നിവരാണ് മരിച്ചതെന്ന് ബംഗർമാവ് സർക്കിൾ ഓഫീസർ അഞ്ജനി കുമാർ റായ് വ്യക്തമാക്കി.
ആഗ്രാ-ലഖ്‌നൗ ദേശീയ പാതയിലെ കാറപകടത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു - ലഖ്‌നൗ റോഡ് അപകടങ്ങൾ
ആഗ്രാ-ലഖ്‌നൗ ദേശീയ പാതയിൽ വച്ച് കാറിന്‍റെ മുൻ ടയറുകളിലൊന്ന് പൊട്ടിയതിനെ തുടർന്ന് ഡിവൈഡറിലിടിച്ച് സമീപത്തെ കുഴിയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്.
ആഗ്രാ-ലഖ്‌നൗ ദേശീയ പാതയിലെ കാറപകടത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു
ആഗ്രാ-ലഖ്‌നൗ ദേശീയപാതയിലാണ് അപകടമുണ്ടായതെന്നും പൊലീസ് കൂട്ടിചേർത്തു. ഡല്‍ഹിയില്‍ നിന്ന് സമാസ്‌തിപൂരിലേക്ക് പോവുകയായിരുന്നു വാഹനത്തിന്‍റെ മുൻ ടയറുകളിലൊന്ന് പൊട്ടി ഡിവിഡറിലിടിച്ച് മറിഞ്ഞ് ആഴത്തിലുള്ള കുഴിയിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി അയച്ചെന്നും പൊലീസ് കൂട്ടിചേർത്തു.