കൊൽകത്ത: കൊവിഡ് ബാധിച്ച് പശ്ചിമ ബംഗാളിൽ രണ്ട് പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം ആറായി. രണ്ട് ദിവസം മുമ്പ് ഹൗറ ജില്ലയിലെ ഗോലബാരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച 57 കാരൻ മരിച്ചിരുന്നു .ഇയാള്‍ക്ക് എങ്ങനെ രോഗം ബാധിച്ചു എന്നത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.
കൊവിഡ് 19; പശ്ചിമ ബംഗാളിൽ രണ്ട് പേർ മരിച്ചു - അന്വേഷണം ആരംഭിച്ചു
സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 34 ആയി
കൊവിഡ് 19; പശ്ചിമ ബംഗാളിൽ രണ്ട് പേർ മരിച്ചു
കൊവിഡ് ബാധിച്ച് മരിച്ച രണ്ടാമത്തെ വ്യക്തി ഇന്ത്യയിലെ മറ്റ് സംസ്ഥാനത്തേക്ക് യാത്ര ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ 20 വർഷമായി ഇയാൾ പ്രമേഹ രോഗിയായിരുന്നു. മാർച്ച് 23 മുതൽ വൃക്ക സംബന്ധമായ അസുഖങ്ങൾ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇയാൾക്ക് ചൊവ്വാഴ്‌ച രാത്രിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരിച്ച രണ്ടുപേരുടെയും കുടുംബാംഗങ്ങളെ നിരീക്ഷിച്ചുവരുന്നു. സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 34 ആയി.