കൊൽക്കത്തയിൽ റെയിൽവേ ട്രാക്കുകൾക്ക് സമീപം ബോംബുകൾ കണ്ടെത്തി - south Kolkata
തെക്കൻ കൊൽക്കത്തയിലെ ബോണ്ടൽ ഗേറ്റ് ഫ്ലൈ ഓവറിനടുത്ത് വ്യാഴാഴ്ച്ച രാവിലെ 6.50 നാണ് രണ്ട് ക്രൂഡ് ബോംബുകൾ കണ്ടെത്തിയത്.
കൊൽക്കത്തയിൽ റെയിൽവേ ട്രാക്കുകൾക്ക് സമീപം ബോംബുകൾ കണ്ടെത്തി
കൊൽക്കത്ത: കൊൽക്കത്തയിലെ ബാലിഗഞ്ചിനും പാർക്ക് സർക്കസ് സ്റ്റേഷനുകൾക്കുമിടയിൽ റെയിൽവേ ട്രാക്കുകൾക്ക് സമീപം ബോംബുകൾ കണ്ടെത്തി. തെക്കൻ കൊൽക്കത്തയിലെ ബോണ്ടൽ ഗേറ്റ് ഫ്ലൈ ഓവറിനടുത്ത് വ്യാഴാഴ്ച്ച രാവിലെ 6.50 നാണ് രണ്ട് ക്രൂഡ് ബോംബുകൾ കണ്ടെത്തിയത്. സംഭവ സ്ഥലത്ത് എത്തിയ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ഉദ്യോഗസ്ഥർ ബോംബുകൾ സ്ഥലത്ത് നിന്ന് നീക്കം ചെയ്യുകയും നിർവീര്യമാക്കുകയും ചെയ്തു. മുൻകരുതൽ നടപടിയായി ട്രെയിൻ സർവീസുകൾ നിർത്തി വെച്ചിരുന്നു.