മുംബൈ: മഹാരാഷ്ട്രയിൽ രണ്ട് പൊലീസുകാർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന പൊലീസുകാരുടെ എണ്ണം 33 ആയി. ഇതുവരെ 80,000ത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ 2,561 പൊലീസുകാർക്ക് രോഗം ബാധിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിൽ രണ്ട് പൊലീസുകാർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു
ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 33 പൊലീസുകാർ
പൊലീസ്
അതേസമയം 1,23,105 കേസുകളാണ് സെക്ഷൻ 188 പ്രകാരം ലോക്ക് ഡൗൺ കാലയളവിൽ മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്തത്. ഇതിനിടെ 260 പൊലീസുകാർ ആക്രമിക്കപ്പെടുകയും 86 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.