കേരളം

kerala

ETV Bharat / bharat

മംഗലാപുരത്ത് മതിലിടിഞ്ഞ് രണ്ട് പേര്‍ മരിച്ചു - @PiyushGoyal

പശ്ചിമ ബംഗാളിൽ നിന്നുള്ള നിര്‍മാണ തൊഴിലാളികളായ മുസ്‌രിക്കുൽ, ബാഗൽകോട്ടിൽ നിന്നുള്ള ഭീമേഷ് എന്നിവരാണ് മരിച്ചത്.

Delhi-Dibrugarh Rajdhani Express  Bomb in the train  @RailMinIndia  @PiyushGoyal  മംഗലാപുരത്ത് മതിലിടിഞ്ഞ് രണ്ട് പേര്‍ മരിച്ചു
മംഗലാപുരത്ത് മതിലിടിഞ്ഞ് രണ്ട് പേര്‍ മരിച്ചു

By

Published : Feb 29, 2020, 2:04 AM IST

ബെംഗളൂരു: മംഗലാപുരത്ത് മതിൽ ഇടിഞ്ഞ് രണ്ട് നിർമാണത്തൊഴിലാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പശ്ചിമ ബംഗാളിൽ നിന്നുള്ള മുസ്‌രിക്കുൽ, ബാഗൽകോട്ടിൽ നിന്നുള്ള ഭീമേഷ് എന്നിവരാണ് മരിച്ചത്. നഗരത്തിലെ കരംഗൽപടിയിലെ ബണ്ട്സ് ഹോസ്റ്റൽ ജങ്ഷന് സമീപമുള്ള നിർമാണ സ്ഥലത്ത് പണിചെയ്തു കൊണ്ടിരിക്കുന്നതിനിടെയാണ്‌ മതിൽ ഇടിഞ്ഞത്. പശ്ചിമ ബംഗാൾ സ്വദേശിയായ ഹനീഫുള്ളയെന്ന മറ്റൊരാള്‍ക്കും സംഭവത്തിൽ ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഫയർ ആന്‍റ്‌ എമർജൻസി സർവീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രണ്ട് മൃതദേഹങ്ങൾ പുറത്തെടുക്കുകയായിരുന്നു. രക്ഷാപ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനായി മംഗലാപുരം സൗത്ത് എം‌എൽ‌എ വേദവ്യാസ് കമത്തും സ്ഥലത്തെത്തിയിരുന്നു.

ABOUT THE AUTHOR

...view details