കൈക്കൂലി കേസ്; ഹൈദരാബാദിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ - ഹൈദരാബാദ് പൊലീസ് കമ്മീഷണർ
പഞ്ച മുകേഷ്, സുരേഷ് എന്നീ കോൺസ്റ്റബിൾമാരെയാണ് ഹൈദരാബാദ് പൊലീസ് കമ്മീഷണർ സസ്‌പെൻഡ് ചെയ്തത്
കൈക്കൂലി കേസ്; ഹൈദരാബാദിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ
ഹൈദരാബാദ്: കൈക്കൂലി കേസിൽ ഹൈദരാബാദിൽ രണ്ട് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. ഇരുവരും കൈക്കൂലി വാങ്ങുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് നടപടി. കോൺസ്റ്റബിൾമാരായ പഞ്ച മുകേഷ്, സുരേഷ് എന്നിവരെയാണ് ഹൈദരാബാദ് പൊലീസ് കമ്മീഷണർ അഞ്ജനി കുമാർ സസ്‌പെൻഡ് ചെയ്തത്. വീഡിയോയുടെ സത്യാവസ്ഥ ബോധ്യപ്പെടുന്നതിനായി സംഭവത്തിൽ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് തെളിഞ്ഞു.