മധ്യപ്രദേശ്: ലോക്ക് ഡൗൺ ലംഘനത്തിന് രണ്ട് കോൺഗ്രസ് എംഎൽഎമാർ അറസ്റ്റിൽ. തരാനയിൽ നിന്നുള്ള നിയമസഭാംഗം മഹേഷ് പർമർ, ആലോട്ട് നിയമസഭാംഗമായ മനോജ് ചൗള എന്നിവരാണ് അറസ്റ്റിലായത്. മഹാകൽ ക്ഷേത്രത്തിൽ നിന്ന് ഭോപ്പാലിലേക്ക് കാൽനടയാത്രയായി പ്രതിഷേധം സംഘടിപ്പിച്ചതിന് എംഎൽഎമാരെ കൂടാതെ സമരത്തിൽ പങ്കെടുത്ത മറ്റു അനുയായികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
മധ്യപ്രദേശിൽ ലോക്ക് ഡൗൺ ലംഘനത്തിന് രണ്ട് കോൺഗ്രസ് എംഎൽഎമാർ അറസ്റ്റിൽ - march
ഐപിസി സെക്ഷൻ 151 പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് എഎസ്‌പി രൂപേഷ് കുമാർ ദ്വിവേദി പറഞ്ഞു.
അതിഥി തൊഴിലാളികളെ സ്വദേശത്തേക്ക് എത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം സംഘടിപ്പിച്ചത്. ഐപിസി സെക്ഷൻ 151 പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് എഎസ്‌പി രൂപേഷ് കുമാർ ദ്വിവേദി പറഞ്ഞു. ആളുകൾ കൂട്ടം കൂടരുതെന്ന് ആവർത്തിച്ച് അറിയിപ്പ് നൽകിട്ടും ലോക്ക് ഡൗൺ ലംഘിച്ചതിനാണ് നടപടി സ്വീകരിച്ചത്.
അതേസമയം അതിഥി തൊഴിലാളികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ച് സംസ്ഥാന സർക്കാരിനെ 'ഉണർത്താൻ' മഹാകൽ ക്ഷേത്രത്തിൽ നിന്ന് ഭോപ്പാലിലേക്ക് സമാധാനപരമായ മാർച്ച് നടത്തുകയാണ് ചെയ്തതെന്ന് പർമർ എംഎൽഎ മാധ്യമപ്രവർത്തകരോട് പറഞ്ഞു.