ഹരിയാനയിൽ രണ്ട് കോളജ് വിദ്യാർഥികളെ അജ്ഞാതർ വെടിവച്ച് കൊന്നു - രണ്ട് കോളജ് വിദ്യാർഥികളെ അജ്ഞാതർ
വ്യക്തി വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പൊലീസിന്‍റെ നിഗമനം
ചണ്ഡീഗഡ്:ഹരിയാനയിൽ രണ്ട് കോളജ് വിദ്യാർഥികളെ അജ്ഞാതർ വെടിവച്ച് കൊന്നു. ഹരിയാന സ്വദേശികളായ അജയ്, വിനീത് എന്നിവരാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച്ച സുഹ്യത്തിന്‍റെ റൂമിലാണ് ഇരുവരും താമസിച്ചത്. റൂമിന് സമീപത്തുവെച്ചാണ് ഇരുവരുടെയും മൃതദേഹം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. സുഹ്യത്തായ മോഹിത്തിനെയും അക്രമികൾ ലക്ഷ്യം വെച്ചെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. മോഹിത്തിനെ പൊലീസ് ചോദ്യം ചെയ്‌ത് വരികയാണ് . വ്യക്തി വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പൊലീസിന്‍റെ നിഗമനം . സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് പൊലീസ്. പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.