ലഖ്‌നൗ- ആനന്ദ് വിഹാർ ഡബിൾ ഡക്കർ ട്രെയിൻ പാളം തെറ്റി - യുപിയിൽ ഡബിൾ ഡക്കർ ട്രെയിൻ പാളം തെറ്റി
ഉത്തർപ്രദേശിലെ മൊറാദാബാദ് സ്റ്റേഷന് സമീപം ലഖ്‌നൗ-ആനന്ദ് വിഹാർ ഡബിൾ ഡക്കർ ട്രെയിനിന്‍റെ രണ്ട് കോച്ചുകൾ പാളം തെറ്റിയതായി റിപ്പോർട്ട്.
ലഖ്‌നൗ-ആനന്ദ് വിഹാർ ട്രെയിനിന്‍റെ രണ്ട് കോച്ചുകൾ പാളം തെറ്റി
ന്യൂഡൽഹി: ലഖ്‌നൗ- ആനന്ദ് വിഹാർ ഡബിൾ ഡക്കർ ട്രെയിനിന്‍റെ രണ്ട് കോച്ചുകൾ മൊറാദാബാദ് സ്റ്റേഷന് സമീപം പാളം തെറ്റി. ആർക്കും പരിക്കുള്ളതായി റിപ്പോർട്ടില്ലെന്ന് നോർത്തേൺ റെയിൽവേ പിആർഒ ദീപക് കുമാർ പറഞ്ഞു.
യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് യാത്രക്കാരെ ട്രെയിനിന്‍റെ മുൻഭാഗത്തേക്ക് മാറ്റുകയും ട്രെയിൻ മൊറാദാബാദിലേക്ക് മാറ്റുകയും ചെയ്യുമെന്നും കുമാർ പറഞ്ഞു.
ട്രെയിനിന്‍റെ അഞ്ചാമത്തെയും എട്ടാമത്തെയും കോച്ച് രാവിലെ 10:15 ന് കത്ഗറിനും മൊറാദാബാദ് സ്റ്റേഷനുകൾക്കുമിടയിൽ പാളം തെറ്റുകയായിരുന്നു.
Last Updated : Oct 6, 2019, 1:28 PM IST