സഹപ്രവർത്തകന്‍റെ വെടിയേറ്റ് രണ്ട് സിഐഎസ്എഫ് ജവാന്മാർ മരിച്ചു - സൈനികർ തമ്മിലുണ്ടായ വാക്കു തർക്കമാണ് കൊലപാതകം
കോൺസ്റ്റബിൾ ബിഎൻ മൂർത്തി, മുഹമ്മദ് തസ്ലിം എന്നിവരാണ് മരിച്ചത്. സൈനികർ തമ്മിലുണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്
![സഹപ്രവർത്തകന്‍റെ വെടിയേറ്റ് രണ്ട് സിഐഎസ്എഫ് ജവാന്മാർ മരിച്ചു Ceasefire സഹപ്രവർത്തകന്‍റെ വെടിയേറ്റ് രണ്ട് സിഐഎസ്എഫ് ജവാന്മാർ മരിച്ചു സൈനികർ തമ്മിലുണ്ടായ വാക്കു തർക്കമാണ് കൊലപാതകം Two CISF jawans killed,](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5710720-thumbnail-3x2-fffff.jpg)
ശ്രീനഗർ:ജമ്മു കശ്‌മീരിലെ ഉദ്ദംപൂരില്‍ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ക്യാമ്പിൽ സഹപ്രവർത്തകന്‍റെ വെടിയേറ്റ് രണ്ട് ജവാന്മാർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. വെടിയേറ്റ ഉടൻ മൂന്നുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേര്‍ മരിച്ചു. കോൺസ്റ്റബിൾ ബിഎൻ മൂർത്തി, മുഹമ്മദ് തസ്ലിം എന്നിവരാണ് വെടിയേറ്റ് മരിച്ചവത്. കോൺസ്റ്റബിൾ സഞ്ചയ് താലിയെ വിദഗ്‌ധ ചികിത്സക്കായി ജമ്മുവിലെ സർക്കാർ മെഡിക്കൽ കേളജിലേക്ക് മാറ്റി. സൈനികർ തമ്മിലുണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തെ തുടർന്ന് മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.