ഉത്തരാഖണ്ഡില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് മൂന്ന് മരണം - കനത്ത മഴയില്‍ വീട് തകര്‍ന്ന് മൂന്ന് മരണം
ഉത്തരാഖണ്ഡിലെ പിത്തോറാഗര്‍ഹ് ജില്ലയില്‍ ചൈസര്‍ എന്ന ഗ്രാമത്തിലാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ വീട് തകര്‍ന്ന് വീണത്. തകര്‍ന്ന വീടിനടിയില്‍ പെട്ട് ഗൃഹനാഥന്‍ കുശാല്‍ നാഥും രണ്ട് മക്കളും മരിച്ചു
പിത്തോറാഖണ്ഡ്: ഉത്തരാഖണ്ഡിലെ പിത്തോറാഖണ്ഡ് ജില്ലയില്‍ ചൈസര്‍ എന്ന ഗ്രാമത്തിലാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ വീട് തകര്‍ന്ന് വീണത്. തകര്‍ന്ന വീടിനടിയില്‍ പെട്ട് ഗൃഹനാഥനായിരുന്ന കുശാല്‍ നാഥും രണ്ട് മക്കളും മരിച്ചു. വീടിനകത്ത് ഉറങ്ങുകയായിരുന്നു കുടുംബം. എന്നാല്‍ കുശാല്‍ നാഥിന്‍റെ ഭാര്യയെ പരിക്കുകളോടെ രക്ഷിക്കാന്‍ കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. വളരെ പഴക്കം ചെന്ന വീടായിരുന്നു ഇത്. അതിനാല്‍ തന്നെ ശക്തമായ മഴയില്‍ വീട് തകര്‍ന്ന് വീഴുകയായിരുന്നു. തകര്‍ന്ന വീടിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മൃതദേഹങ്ങള്‍ പുറത്തെടുത്തു.