ഉത്തർ പ്രദേശിൽ വാഹനാപകടത്തിൽ രണ്ട് മരണം - ബുലന്ദ്‌ഷഹർ വാഹനാപകടം
നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് വീഴുകയും തുടർന്ന് തീപിടിക്കുകയുമായിരുന്നു
ഉത്തർ പ്രദേശിൽ വാഹനാപകടത്തിൽ രണ്ട് മരണം
ലഖ്‌നൗ: ഉത്തർ പ്രദേശിലെ ബുലന്ദ്‌ഷഹർ ജില്ലയിൽ കാർ അപകടത്തിൽ രണ്ട് പേർ മരിച്ചു. കാർ കുഴിയിൽ വീഴുകയും തുടർന്ന് തീപിടിക്കുകയുമായിരുന്നു. കരോത്തി ഗ്രാമത്തിനടുത്തുള്ള ബി ബി നഗർ റോഡിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ അപകടത്തിൽപെടുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രഥമിക വിവരം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.