ഉത്തര്‍പ്രദേശില്‍ ഷോക്കേറ്റ് സഹോദരന്മാര്‍ മരിച്ചു - ലക്‌നൗ
ബദോഹിയിലെ റാറാസ്‌പൂര്‍ ഗ്രാമത്തിലെ സഹോദരന്മാരായ നിതിഷ്(21), റിതിക്(19) എന്നിവരാണ് മരിച്ചത്.
![ഉത്തര്‍പ്രദേശില്‍ ഷോക്കേറ്റ് സഹോദരന്മാര്‍ മരിച്ചു ഉത്തര്‍പ്രദേശില്‍ ഷോക്കേറ്റ് സഹോദരന്മാര്‍ മരിച്ചു Two brothers electrocuted in UP's Bhadohi Uttar Pradesh's Bhadohi Uttar Pradesh ലക്‌നൗ യുപി പ്രാദേശിക വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8278444-410-8278444-1596449922208.jpg)
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഷോക്കേറ്റ് സഹോദരന്മാര്‍ മരിച്ചു. ബദോഹിയിലെ റാറാസ്‌പൂര്‍ ഗ്രാമത്തിലാണ് വീട്ടിനുള്ളിലെ വാട്ടര്‍ പമ്പുമായി ഘടിപ്പിച്ച വയറില്‍ നിന്നുമാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. സഹോദരന്മാരായ നിതിഷ്(21), റിതിക്(19) എന്നിവരാണ് മരിച്ചത്. ഇളയ സഹോദരനായ റോഷന്‍(12) പരിക്കേറ്റ് ചികില്‍സയിലാണ്. രക്ഷാബന്ധന്‍ ദിനത്തില്‍ ആഘോഷത്തിന് തയ്യാറെടുക്കുകയായിരുന്നു മൂവരും. ഇവര്‍ക്ക് ഒമ്പതുവയസുകാരിയായ രോഹിണിയെന്ന സഹോദരി കൂടിയുണ്ട്. വീടിനുള്ളില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഭാഗത്തെ തറയിലെ വെള്ളത്തിലാണ് വയര്‍ തട്ടിയത്.