കേരളം

kerala

ETV Bharat / bharat

കൊൽക്കത്തയില്‍ രണ്ട് ബിജെപി എംപിമാര്‍ പൊലീസ് കസ്റ്റഡിയില്‍ - കൊൽക്കത്ത

ബിഷ്‌ണുപൂര്‍ എംപി സൗമിത്ര ഖാൻ, ബങ്കുര എംപി സുഭാഷ് സർക്കാർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്

Kolkata police  BJP workers in Kolkata  Trinamool Congress in Kolkata  Soumitra Khan of Bishnupur  കൊൽക്കത്ത  ബിജെപി എംപിമാര്‍ കസ്റ്റഡിയില്‍
കൊൽക്കത്തയില്‍ രണ്ട് ബിജെപി എംപിമാര്‍ പൊലീസ് കസ്റ്റഡിയില്‍

By

Published : Mar 1, 2020, 4:57 AM IST

കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂൽ കോൺഗ്രസ് പ്രവര്‍ത്തകരുടെ മര്‍ദനത്തിനിരയായ പ്രവര്‍ത്തകരെ സന്ദര്‍ശിക്കാൻ ശ്രമിച്ച രണ്ട് ബിജെപി എംപിമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിഷ്‌ണുപൂര്‍ എംപി സൗമിത്ര ഖാൻ, ബങ്കുര എംപി സുഭാഷ് സർക്കാർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്‌ച ബെഹാലയിൽ നിന്നാണ് കൊല്‍ക്കത്ത പൊലീസ് എംപിമാരെ അറസ്റ്റ് ചെയ്‌തത്. ശില്‍പാറയില്‍ ആക്രമണത്തിനിരയായ ബിജെപി പ്രവര്‍ത്തകരെ കാണാൻ പോകുന്നതില്‍ നിന്നും എംപിമാരെ പൊലീസ് തടഞ്ഞു. അക്രമണം നടന്ന ശില്‍പാറയിലേക്ക് ഇവര്‍ പോകുന്നത് അവിടുത്തെ സ്ഥിതിഗതികൾ മോശമാക്കുമെന്ന് വിലയിരുത്തിയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ABOUT THE AUTHOR

...view details