കാണ്‍പൂർ :ഉദയ്പൂരിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ കലഹത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഉദയ്പൂർ നിവാസിയായ മനോജ് ചൗരസ്യ (36), ഘഗ്പൂർ ഗ്രാമത്തിലെ അജിത് യാദവ് (38) എന്നിവരാണ് മരിച്ചത്. ഗ്രാമത്തിലെ ഒരു കടയിലിരുന്ന് മനോജ്, അജീത് എന്നിവർ മദ്യപിക്കുകയായിരുന്നുവെന്നും അവിടെയെത്തിയ സുഹൃത്തുക്കളുമായുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു.
കാണ്‍പൂരില്‍ രണ്ട് യുവാക്കളെ മർദ്ദിച്ചു കൊലപ്പെടുത്തി - men killed in Ghaghpur
വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു.
കാൻപൂരിൽ രണ്ട് യുവാക്കളെ മർദ്ദിച്ചു കൊലപ്പെടുത്തി
പ്രതികൾ മനോജിനെയും അജീതിനെയും കല്ലുകൊണ്ട് അടിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. ഇവരെ ലാല ലജ്പത് റായ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതികൾക്കെതിരെ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.