ബറേലി: മെഡിക്കൽ വൈകല്യങ്ങളുണ്ടായിട്ടും ജാറ്റ് റെജിമെന്‍റിന്‍റെ കരസേനയിലെ ജവാൻമാരായി റിക്രൂട്ട്മെന്‍റില്‍ ഏർപ്പെടാൻ ശ്രമിച്ച രണ്ട് യുവാക്കളെ വഞ്ചനാക്കുറ്റത്തിന് ബറേലി പോലീസ് അറസ്റ്റ് ചെയ്തു.ആഗ്രയിൽ നിന്നുള്ള അങ്കിത് കുമാർ, ഇറ്റാവ ജില്ലയിൽ നിന്നുള്ള ചന്ദ്രവീർ എന്നിവരാണ് അറസ്റ്റിലായതെന്ന് ബറേലി പോലീസ് സൂപ്രണ്ട് രോഹിത് സിംഗ് സജ്‌വാൻ പറഞ്ഞു.
കരസേന റിക്രൂട്ട്മെന്‍റിനിടെ കബളിപ്പിച്ച് ജോലി നേടാന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍ - കരസേന
ലഫ്റ്റനന്‍റ് സൂര്യകുമാറിന്‍റെ പരാതിയിൽ ഇരുവർക്കും എതിരെ വഞ്ചന, വ്യാജരേഖ ചമക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതായി എസ്പി പറഞ്ഞു.
കരസേന റിക്രൂട്ട്മെന്‍റിനിടെ കബളിപ്പിച്ച് ജോലി നേടാന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍
തിങ്കളാഴ്ച വൈദ്യപരിശോധന നടത്തിയപ്പോൾ അങ്കിത്തും ചന്ദ്രവീറും ഉദ്യോഗസ്ഥരെ കബളിപ്പിക്കാൻ ശ്രമിച്ചു. അങ്കിതിന് കണ്ണിനും ചന്ദ്രവീറിന് ചർമ്മപ്രശ്നങ്ങളുമുണ്ട് . ലഫ്റ്റനന്‍റ് സൂര്യകുമാറിന്‍റെ പരാതിയിൽ ഇരുവർക്കും എതിരെ വഞ്ചന, വ്യാജരേഖ ചമക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതായി എസ്പി പറഞ്ഞു. അറസ്റ്റിലായവരെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.