കേരളം

kerala

ETV Bharat / bharat

ആശാ വർക്കർക്കെതിരെ ആക്രമണം; കർണാടകയിൽ രണ്ട് പേർക്കെതിരെ കേസെടുത്തു - ASHA worker

ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും എതിരെയുള്ള കുറ്റകൃത്യങ്ങൾ ക്ഷമിക്കാനാകില്ലെന്നും പ്രതികൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു

ആശാ വർക്കർ  ആശാ വർക്കർക്കെതിരെ ആക്രമണം  കർണാടകയിൽ രണ്ട് പേർക്കെതിരെ കേസെടുത്തു  കർണാടക  Two arrested in Mangaluru  ASHA worker  official duties
ആശാ വർക്കർക്കെതിരെ ആക്രമണം; കർണാടകയിൽ രണ്ട് പേർക്കെതിരെ കേസെടുത്തു

By

Published : Apr 12, 2020, 10:19 AM IST

ബെംഗളൂരൂ: ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിനിടെ ആശാ വർക്കറെ തടഞ്ഞുവെച്ച സംഭവത്തിൽ മംഗളൂരൂ പൊലീസ് രണ്ട് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും നേരെയുള്ള ആക്രമണം വർധിച്ച് വരുന്നതായാണ് കഴിഞ്ഞ ആഴ്ചകളിലെ റിപ്പോർട്ടുകൾ. രാജ്യം കൊവിഡ് 19 പ്രതിസന്ധി നേരിടുന്ന സമയത്ത് ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും എതിരെയുള്ള കുറ്റകൃത്യങ്ങൾ ക്ഷമിക്കാനാകില്ലെന്നും പ്രതികൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കനുസരിച്ച് കർണാടകയിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 214 ആണ്. ഇതിൽ ആറ് പേർ മരിക്കുകയും ചെയ്തു. 37 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

ABOUT THE AUTHOR

...view details