ഡല്‍ഹിയില്‍ അനധികൃത ആയുധങ്ങൾ വിതരണം ചെയ്യുന്ന രണ്ട് പേർ പിടിയില്‍
11 സെമി ഓട്ടോമാറ്റിക് പിസ്റ്റളുകളും 50 ലൈവ് വെടിയുണ്ടകളുള്ള 10 സിംഗിൾ ഷോട്ട് പിസ്റ്റളുകളുമാണ് പ്രതികളില്‍ നിന്ന് കണ്ടെടുത്തത്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നാഷണൽ ക്യാപിറ്റൽ റീജിയണില്‍ (എൻസിആർ) കുറ്റവാളികൾക്ക് അനധികൃത ആയുധങ്ങൾ നൽകുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്‌തു. മധ്യപ്രദേശ് സ്വദേശികളായ സന്തോഷി (50), പ്രീതം സിംഗ് (20) എന്നിവരാണ് ഡല്‍ഹി പൊലീസിന്‍റെ പിടിയിലായത്. 11 സെമി ഓട്ടോമാറ്റിക് പിസ്റ്റളുകളും 50 ലൈവ് വെടിയുണ്ടകളുള്ള 10 സിംഗിൾ ഷോട്ട് പിസ്റ്റളുകളും പ്രതികളിൽ നിന്ന് കണ്ടെടുത്തു. എൻസിആര്‍ പരിസരത്തുള്ള ക്രിമിനലുകൾക്ക് ആയുധങ്ങൾ നല്‍കുന്നവരാണ് അറസ്റ്റിലായതെന്ന് പെലീസ് അറിയിച്ചു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ദിൽഷാദ് ഗാർഡൻ മെട്രോ സ്റ്റേഷന് സമീപത്ത് നിന്ന് വെള്ളിയാഴ്‌ചയാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ സന്തോഷി ഇതിന് മുമ്പും അനധികൃത തോക്ക് വിതരണവുമായി ബന്ധപ്പെട്ട കേസില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്. അലിഗഡിൽ നിന്നാണ് ഇവര്‍ ആയുധങ്ങൾ എത്തിച്ചതെന്നും പൊലീസ് പറഞ്ഞു.