മഹാരാഷ്ട്രയില്‍ 20കാരനെ കൊന്നു കുറ്റിക്കാട്ടിലെറിഞ്ഞു; രണ്ട് പേര്‍ അറസ്റ്റില്‍
ശ്രീരതൻ റായ് (20) എന്നയാളാണ് കൊല്ലപ്പെട്ടത്.
മുംബൈ: മഹാരാഷ്ട്രയില്‍ യുവാവിനെ കൊന്നു മൃതദേഹം കുറ്റിക്കാട്ടിൽ എറിഞ്ഞ കേസിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. പ്രതികളെ വ്യാഴാഴ്ച രാത്രി പൽഘർ ജില്ലയിലെ ബോയിസാറിൽ നിന്ന് അറസ്റ്റ് ചെയ്തതായി സീനിയർ ഇൻസ്പെക്ടർ പ്രദീപ് കസ്ബെ പറഞ്ഞു. ഇരുവരും ബോയിസറിലെ ഫാക്ടറികളിൽ ജോലി ചെയ്തു വരികയായിരുന്നു. കൊല്ലപ്പെട്ട ശ്രീരതൻ റായ് (20) എന്നയാളെ ഓാഗസ്റ്റ് 23 മുതല്‍ കാണാതായതായി കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ബോയ്‌സാറിലെ ഒരു ഹോട്ടലിനടുത്ത് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.
TAGGED:
latest mumbai