പശ്ചിമ ബംഗാളിൽ ഇരട്ടകൊലപാതകം നടത്തിയ രണ്ട് പ്രതികൾ പിടിയിൽ - FIR
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർ കൊല്ലപ്പെട്ട യുവതികളുടെ ബന്ധുക്കളാണെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പർഗാന ജില്ലയിൽ ഇരട്ടകൊലപാതകം നടത്തിയ രണ്ട് പ്രതികൾ പിടിയിൽ . വെള്ളിയാഴ്‌ച വൈകുന്നേരം പർഗാനയിലെ ബരൂയിപൂരിലെ ഇഷ്‌ടിക ചൂളക്കകത്ത് നിന്നും രണ്ട് യുവതികളുടെ മൃതദേഹം ലഭിച്ചിരുന്നു . തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കൊല്ലപ്പെട്ട യുവതികൾ ബന്ധുക്കളാണ്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർ യുവതികളുടെ ബന്ധുക്കളാണെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. യുവതികൾ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടോയെന്ന് വ്യക്തമല്ല. യുവതികളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.