വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് കശ്മീരിൽ രണ്ട് പേർ അറസ്റ്റിൽ - കശ്മീർ പൊലീസ്
ജനങ്ങളെ പ്രകോപിപ്പിക്കുന്നതിനും രാജ്യത്തിനെതിരെ അസംതൃപ്തി സൃഷ്ടിക്കുന്നതിനുമായി ഇവർ നിരോധിത തീവ്രവാദ സംഘടനകളുടെയും തീവ്രവാദികളുടെയും ഫോട്ടോകൾ സോഷ്യൽ മീഡിയയിലും നെറ്റ്‌വർക്കിംഗ് സൈറ്റുകളിലും പ്രചരിപ്പിക്കുന്നുവെന്നാണ് കേസ്
![വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് കശ്മീരിൽ രണ്ട് പേർ അറസ്റ്റിൽ സോഷ്യൽ മീഡിയ ശ്രീനഗർ വ്യാജ വാർത്ത fake news കശ്മീർ കശ്മീർ പൊലീസ് Kashmir](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6677475-488-6677475-1586106550161.jpg)
ശ്രീനഗർ:സോഷ്യൽ മീഡിയയിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് രണ്ട് പേരെ കശ്മീർ പൊലീസ് അറസ്റ്റ് ചെയ്തു. ജനങ്ങളെ പ്രകോപിപ്പിക്കുന്നതിനും രാജ്യത്തിനെതിരെ അസംതൃപ്തി സൃഷ്ടിക്കുന്നതിനുമായി ഇവർ നിരോധിത തീവ്രവാദ സംഘടനകളുടെയും തീവ്രവാദികളുടെയും ഫോട്ടോകൾ സോഷ്യൽ മീഡിയയിലും നെറ്റ്‌വർക്കിംഗ് സൈറ്റുകളിലും പ്രചരിപ്പിക്കുന്നു. പൊതുജനങ്ങളെയും പ്രത്യേകിച്ച് യുവാക്കളെയും തെറ്റിദ്ധരിപ്പിക്കുന്നതിനാണ് ഇവർ ഇങ്ങനെ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ശ്രീനഗറിൽ കേസ് രജിസ്റ്റർ ചെയ്തത് അന്വേഷണം ആരംഭിച്ചു. ഇവരുടെ പേരു വിവരങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.