ജമ്മുകാശ്മീരിലെ കത്വയിൽ മതിൽ തകർന്ന് രണ്ട് സൈനികർ മരിച്ചു - barrack collapses
ഹരിയാനയിലെ സോണിപട്ട് നിവാസിയായ സുബേദർ എസ്എൻ സിംഗ് (45), സാംബ സ്വദേശി നായിക് പർവേസ് കുമാർ (39) എന്നിവരാണ് മരിച്ചത്
![ജമ്മുകാശ്മീരിലെ കത്വയിൽ മതിൽ തകർന്ന് രണ്ട് സൈനികർ മരിച്ചു ജമ്മുകാശ്മീരിലെ കത്വയിൽ മതിൽ തകർന്ന് വീണ് രണ്ട് സൈനികർ മരിച്ചു കത്വ മതിൽ തകർന്ന് വീണു Two army jawans killed barrack collapses one injured after wall of barrack collapses](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10010276-1075-10010276-1608948730453.jpg)
ജമ്മുകാശ്മീരിലെ കത്വയിൽ മതിൽ തകർന്ന് വീണ് രണ്ട് സൈനികർ മരിച്ചു
ശ്രീനഗർ: ജമ്മുകാശ്മീരിലെ കത്വയിൽ മതിൽ തകർന്ന് വീണ് രണ്ട് സൈനികർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ഹരിയാനയിലെ സോണിപട്ട് നിവാസിയായ സുബേദർ എസ്എൻ സിംഗ് (45), സാംബ സ്വദേശി നായിക് പർവേസ് കുമാർ (39) എന്നിവരാണ് മരിച്ചത്. കത്വയിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള മച്ചേഡിയിലാണ് സംഭവം. ജോലി ചെയ്തുകൊണ്ടിരിക്കെ സൈനികർക്ക് മുകളിലേക്ക് മതിൽ ഇടിഞ്ഞ് വീഴുകയായിരുന്നു. ഉടൻ ഇവരെ എസ്‌ഡിഎച്ച് ബില്ലാവാറിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രണ്ട് പേർ മരിച്ചു. പരിക്കേറ്റയാളെ പത്താൻകോട്ടിലേക്ക് മാറ്റി.