എയ്റോ ഇന്ത്യ പ്രദര്‍ശനത്തിനെത്തിയ രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു. നോർത്ത് ബെംഗളൂരുവിലെ യെലഹങ്ക എയർബേസിലിൽ എയ്റോബാറ്റിക്സ് പരിശീലനത്തിനിടെയായിരുന്നു സൂര്യകിരണ്‍ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്.
എയ്റോ ഇന്ത്യ പ്രദര്‍ശനത്തിനെത്തിയ വിമാനങ്ങൾ കൂട്ടിയിടിച്ച് ഒരു പൈലറ്റ് മരിച്ചു - സൂര്യകിരൺ
മൂന്ന് പൈലറ്റുമാർ ഈ വിമാനങ്ങളില്‍ ഉണ്ടായിരുന്നെന്നും ഇവരിൽ രണ്ടുപേർക്ക് ചാടി രക്ഷപ്പെടാൻ സാധിച്ചെന്നുമാണ് റിപ്പോർട്ടുകൾ.
അപകടം നടന്ന പ്രദേശത്ത് നിന്നുള്ള ദൃശ്യം
മൂന്ന് പൈലറ്റുമാർ ഈ വിമാനങ്ങളില്‍ ഉണ്ടായിരുന്നെന്നും ഇവരിൽ രണ്ടുപേർക്ക് ചാടി രക്ഷപ്പെടാൻ സാധിച്ചെന്നുമാണ് റിപ്പോർട്ടുകൾ .ഈ മാസം 20 മുതൽ 24 വരെ ബെംഗളൂരുവിൽ സൈന്യത്തിന്‍റെ വ്യോമ അഭ്യാസം നടക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്.
1996 മുതൽ ബെംഗളൂരുവിലാണ് വ്യോമസേനയുടെ എയ്റോ ഷോനടന്നു വരുന്നത്. 2017 ഫെബ്രുവരിയിലും അഭ്യാസം നടന്നിരുന്നു. യുഎസ്സിന്‍റെ സൂപ്പർ ഹോർനെറ്റ് എഫ്എ 18 വിമാനവും ഇത്തവണത്തെ അഭ്യാസപ്രകടനത്തിൽ പങ്കാളിയാകും.
Last Updated : Feb 19, 2019, 3:17 PM IST