ലക്‌നൗ: ഉത്തർപ്രദേശിൽ വ്യത്യസ്‌ത പീഡന കേസുകളിൽ പ്രതികളായ രണ്ടു പേർക്ക് പത്ത് വർഷം തടവ്. 2019 ൽ ബാന്ദയിൽ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത ഒരു കടയുടമയെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും തുടർന്ന് 10 വർഷം തടവും 55,000 രൂപ പിഴയും ചുമത്തി. 2019 ഏപ്രിൽ 15 ന് വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം. പെൺകുട്ടിയുടെ സഹേദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ കേസെടുത്തത്.
ഉത്തർപ്രദേശിൽ പീഡന കേസ് പ്രതികൾക്ക് പത്ത് വർഷം തടവ് - two accused in rape cases sent to jail for 10 years in up
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയാണ് പ്രതികൾ ബലാത്സംഗം ചെയ്തത്.
ഉത്തർപ്രദേശിൽ പീഡന കേസ് പ്രതികൾക്ക് പത്ത് വർഷം തടവ്
രണ്ടാമത്തെ സംഭവം 2018 ഒക്‌ടോബർ ഏഴിനാണ് നടന്നത്. വീടിന് വെളിയിൽ കളിക്കുകയായിരുന്ന ഏഴു വയസുക്കാരിയെ അയൽവാസിയായ ഇരുപത്തി മൂന്നുക്കാരൻ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും 10 വർഷം തടവും 11,000 രൂപ പിഴയും വിധിച്ചു.