ന്യൂഡല്‍ഹി: പുതുച്ചേരി ലെഫന്‍റനറ്റ് ഗവർണറും മുൻ ഐപിഎസ് ഓഫീസറുമായ കിരൺ ബേദിയുടെ ട്വീറ്റാണ് ഇപ്പോൾ ട്വിറ്റർ ലോകത്ത് ചർച്ച വിഷയം. സൂര്യൻ 'ഓം' ജപിക്കുന്നത് നാസ റെക്കോർഡ് ചെയ്തെന്നുള്ള വീഡിയോ ട്വീറ്റ് ചെയ്തതാണ് കിരൺ ബേദിക്ക് പുലിവാലായത്. ഒരു വർഷത്തോളം മുൻപ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് പഴകിയ നാസയുടെ പേരിലുള്ള ഒരു വ്യാജ വീഡിയോയാണ് ഇവർ ട്വീറ്റ് ചെയ്തത്. ഇതിനെതിരെ നിരവധി പേരാണ് പ്രതികരണങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമായത്. ഉത്തരവാദിത്തപ്പെട്ട പദവിയിലിരിക്കുന്ന ഒരാൾ സത്യാവസ്ഥ തിരക്കാതെ വീഡിയോ പോസ്റ്റ് ചെയ്തതിനെ ചിലർ ചോദ്യം ചെയ്തു. സൂര്യന്‍റെ ശബ്ദം നാമോ നാമോ എന്നാണെന്ന് മറ്റൊരു ഉപയോക്താവ് കിരൺ ബേദിയെ പരിഹസിച്ചു.
സൂര്യന്‍റെ ' ഓം' ശബ്ദം; കിരൺ ബേദിയെ ട്രോളി ട്വിറ്റർ ലോകം - ഐപിഎസ് ഓഫീസർ
സൂര്യൻ ഓം എന്ന് ജപിക്കുന്നത് നാസ റെക്കോർഡ് ചെയ്തെന്നായിരുന്നു കിരൺ ബേദിയുടെ ട്വീറ്റ്.
കിരൺ ബേദിയെ ട്രോളി ട്വിറ്റർ ലോകം
ട്വീറ്റിനെതിരെ വിമർശനം ശക്തമായതോടെ ഓം ചിഹ്നത്തിന്‍റെ സവിശേഷതകൾ വിശദീകരിച്ച് മറ്റൊരു ട്വീറ്റും കിരൺ ബേദി പോസ്റ്റ് ചെയ്തു.